2021 നവംബര്‍ 30 വരെ തനത് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാം.
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ റദ്ദായവര്‍ക്കും റദ്ദായ ശേഷം വീണ്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്കും 2021 നവംബര്‍ 30 വരെ തനത് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയില്‍ നിന്നും പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവര്‍ക്കും നിശ്ചിത സമയം കഴിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതു മൂലം സീനിയോറിറ്റി നഷ്ടപ്പെട്ട് റീ-രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതുക്കാന്‍ അവസരമുണ്ട്. ഓഫീസുകളില്‍ നേരിട്ട് ഹാജരായും http://www.employment.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും പുതുക്കാവുന്നതാണ്.
إرسال تعليق