സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ നിസഹകരണ സമരം തുടങ്ങുന്നു.
തിരു.: ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ (ശനി) മുതല്‍ നിസഹകരണ സമരം തുടങ്ങുന്നു.
ഒക്ടോബര്‍ 2 ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കെജിഎംഒഎ ഉപവാസ സമരം നടത്തുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സംസ്ഥാന സമിതി അംഗങ്ങള്‍ മാത്രമായിരിക്കും ഉപവാസത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തില്‍ സംസ്ഥാന വ്യാപക നിസ്സഹകരണ പ്രതിഷേധം ആരംഭിക്കും.
ഓണ്‍ലൈന്‍ ഉള്‍പ്പെടെ എല്ലാവിധ മീറ്റിംഗുകളും, ട്രെയിനിംഗുകളും ബഹിഷ്കരിക്കുകയും ഇ സഞ്ജീവിനിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യും. ഒക്ടോബര്‍ മൂന്നിന് നടക്കുന്ന കെജിഎംഒഎ സംസ്ഥാന സമിതി തുടര്‍ പ്രതിഷേധങ്ങള്‍ തീരുമാനിക്കും. ശമ്പള പരിഷ്കരണത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചെന്നാണ് പ്രധാന ആക്ഷേപം. എന്‍ട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്സണല്‍ പേ നിര്‍ത്തലാക്കി, റേഷ്യോ പ്രമോഷന്‍ റദ്ദാക്കി, കരിയര്‍ അഡ്വാന്‍സ്മെൻ്റ് സ്കീം ഉത്തരവായിട്ടില്ല, റിസ്ക് അലവന്‍സ് ഇല്ല ഇങ്ങനെ നിരവധി പോരായ്മകളാണ് ശമ്പള പരിഷ്കരണത്തില്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
إرسال تعليق