നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ മഹിളാ പ്രധാൻ ഏജന്റ് അറസ്റ്റിൽ.

നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ മഹിളാ പ്രധാൻ ഏജന്റ് അറസ്റ്റിൽ. 
കയ്പമംഗലം: നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ മഹിളാ പ്രധാൻ ഏജന്റ് അറസ്റ്റിൽ. പെരിഞ്ഞനം ആറാട്ട്കടവ് വടക്കൂട്ട് വീട്ടിൽ ലത സാജനെയാണ് (54) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ സമ്പാദ്യ പദ്ധതിയുടെ കൂളിമുട്ടം പോസ്റ്റ് ഓഫിസ് ഏജന്റായി പ്രവർത്തിച്ചിരുന്ന ലത നിക്ഷേപകർ നൽകിയിരുന്ന പണം പോസ്റ്റ് ഓഫിസിൽ അടച്ചില്ലെന്നാണ് കേസ്.
       രണ്ട് വർഷം മുമ്പ് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഡവലപ്മെന്റ് ഓഫിസർ വിനീത സോമനാണ് ഇവർക്കെതിരെ മതിലകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിവിധ നിക്ഷേപകരിൽ നിന്നും ഒമ്പതര ലക്ഷത്തോളം രൂപ തട്ടി എടുത്തെന്നാണ് പരാതി. 2003 മുതൽ മഹിളാ പ്രധാൻ ഏജന്റായി പ്രവർത്തിച്ചു വരികയാണ് ലത. മതിലകം എസ്ഐ വി. വി.വിമലും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

أحدث أقدم