വാക്സിൻ മുൻഗണനാ പട്ടികയിൽ പൂജാരിമാരെ പരിഗണിക്കും മന്ത്രി.
പത്തനംതിട്ട: ക്ഷേത്ര പൂജാരിമാർ, പരികർമ്മികൾ തുടങ്ങിയ ക്ഷേത്ര ജീവനക്കാരെ വാക്സിൻ മുൻഗണനാ പട്ടികയിൽ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. അഖില കേരള ശാന്തി ക്ഷേമ യൂണിയൻ സംസ്ഥാനതല തിരിച്ചറിയൽ കാർഡ് വിതരണവും സഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഹരികുമാർ നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു.
തന്ത്രി മുഖ്യൻ അക്കരമൺ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. കുടുംബശ്രീ മിഷൻ കോവിഡ് പ്രതിരോധ അവാർഡ് ജേതാവ് സുജാതയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ. എസ്. വിഷ്ണുനമ്പൂതിരി, സെക്രട്ടറി വി. എസ്. മണിക്കുട്ടൻ നമ്പൂതിരി, അഡ്വ. നീരജ് നമ്പൂതിരി, വനിതാസഭ സെക്രട്ടറി അഡ്വ. ജ്യോതിശ്രീ, ജില്ലാ സെക്രട്ടറി സന്ദീപ് നമ്പൂതിരി, അജിത് കുമാർ പോറ്റി, സുരേഷ് പോറ്റി എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ