കേരളത്തിൽ നേരിയ ഭൂചലനം.

കേരളത്തിൽ നേരിയ ഭൂചലനം.


തൃശ്ശൂര്‍/പാലക്കാട്: പീച്ചി ഡാമിന്റെ പരിസരത്ത് നേരിയ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  

      റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ചില വീടുകളിലെ കട്ടിലുകള്‍ ചലിച്ചതോടെയാണ് ഭൂചലമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്.  

       തൃശ്ശൂരിന് പുറമേ പാലക്കാടും ഏകദേശം ഇതേ സമയത്ത് തന്നെ ഭൂചലനം ഉണ്ടായി. പീച്ചി ഡാമിന്റെ മറുവശമായ പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലും ഭൂചലനം ഉണ്ടായി. അഞ്ച് സെക്കന്‍ഡ് നേരത്തേക്കാണ് ഭൂചലനം ഉണ്ടായത്. ഇടിമുഴക്കം പോലുളള ശബ്ദത്തോടു കൂടിയാണ് രണ്ടു തവണ ഭൂമി കുലുങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടുകളുടെ ചുമരില്‍ വിളളലുണ്ടായിട്ടുണ്ട്. കിഴക്കഞ്ചേരി വില്ലേജ് ഓഫീസര്‍ ഇത് ഭൂചലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

Post a Comment

വളരെ പുതിയ വളരെ പഴയ