ടോക്യോ പാരാലിമ്പിക്സ്സ്; ഇന്ത്യയുടെ മെഡൽക്കൊയ്ത്ത് തുടരുന്നു.
ടോക്യോ: പാരാലിമ്പിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിംഗിൽ അവനി ലെഖാര സ്വർണ്ണം നേടിയപ്പോൾ ഡിസ്കസ് ത്രോയിൽ യോഗേഷ്കത്തൂനിയയും ജാവലിൻ തോയിൽ ദേവേന്ദ്ര ജജാരിയയും വെള്ളി നേടി.
ജാവലിൻ ത്രോയിൽ സുന്ദർ സിംഗ് ഗുർജാർ വെങ്കലം സ്വന്തമാക്കി. ലോക റെക്കോർഡോടെയാണ് 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗിൽ അവനിയുടെ ചരിത്ര നേട്ടം. 249.6 പോയിന്റ് നേടിയാണ് ഈ രാജസ്ഥാൻ കാരി പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായത്. പാരാ ഷൂട്ടിംഗിൽ ലോക അഞ്ചാം നമ്പർ താരമാണ് അവനി.
ഡിസ്കസ് ത്രോ എഫ് – 56 വിഭാഗത്തിലാണ് യോഗേഷ് കത്തുനിയയുടെ വെള്ളി മെഡൽ നേട്ടം.44. 38 മീറ്റർ ദൂരത്തോടെയാണ് ഈ ഡൽഹി സ്വദേശി വെള്ളി മെഡൽ നേടിയത്. ഇതോടെ, ഒരു സ്വർണ്ണവും നാല് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ