ഇന്ന് ശ്രീകൃഷ്ണ ജയന്തി : ശോഭായാത്രകളില്ലാതെ ആഘോഷം.
ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഭഗവാൻ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണനെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൃഷ്ണൻ ജനിച്ചത് ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് (അഷ്ടമി). ‘ഗോകുലാഷ്ടമി’, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഈ ദിവസം അറിയപ്പെടുന്നത്.
ജന്മാഷ്ടമി ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന മഥുരയിലും ഗുജറാത്തിലും രാജസ്ഥാനിനും വളരെ ആഘോഷപൂർവ്വമായാണ് കൊണ്ടാടാറുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ എന്നിവിടങ്ങളിലും ഉത്സവം ആഘോഷിക്കാറുണ്ട്. കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഈ ദിനം പൊതുവേ അറിയപ്പെടുന്നത്.
വിശ്വാസികൾ ഈ ദിവസം മുഴുവൻ ഉപവസിക്കും. ചിലർ ഭക്തിഗാനങ്ങൾ ആലപിക്കുകയും അർദ്ധരാത്രി വരെ ഉറങ്ങാതിരിക്കുകയും ചെയ്യും. കൃഷ്ണൻ അർദ്ധരാത്രിയിൽ ജനിച്ചതിനാൽ, ഈ സമയത്താണ് പൂജ നടത്തുന്നത്. ഈ വർഷം പൂജകൾ ഓഗസ്റ്റ് 30ന് രാത്രി 11:59നും ഓഗസ്റ്റ് 31ന് രാത്രി 12:44നും ഇടയിലായിരിക്കും നടത്തുക. ഒത്തുചേരലുകൾ ഇല്ലാതെയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷം. സ്വന്തം വീടുകളിൽ തന്നെ ഭക്തി നിർഭരമായ ചടങ്ങുകളോട് കൂടിയ ആഘോഷങ്ങൾ നടത്താനാണ് ബാലഗോകുലത്തിൻ്റെ ആഹ്വാനം.
ഗുരുവായൂർ, അമ്പലപ്പുഴ തുടങ്ങിയ പ്രസിദ്ധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ടായിരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ