ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ യുവാവ് മരിച്ചു.

ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ യുവാവ് മരിച്ചു.
കോട്ടയം: കത്തിയമര്‍ന്ന ഓട്ടോറിക്ഷക്കുള്ളില്‍ യുവാവ് വെന്തു മരിച്ചു. കോട്ടയം മാങ്ങാനം ചക്കാലയില്‍ പുത്തന്‍പറമ്പില്‍ താമസിക്കുന്ന ആര്‍പ്പൂക്കര വില്ലൂന്നി പനന്താനം അനന്തകൃഷ്ണനാണ് (26) മരിച്ചത്.
       മാങ്ങാനം സ്‌കൂള്‍ കവലയിലെ ഓട്ടോ ഡ്രൈവറാണ്. നാലു വയസായ കുട്ടിക്ക് പാല്‍പ്പൊടി വാങ്ങാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ വിളിച്ചപ്പോള്‍ പാല്‍പ്പൊടിയുമായി ഉടന്‍ എത്തുമെന്ന് മറുപടി നല്‍കി. ഒരു മണിക്കൂറിനുള്ളില്‍ അപകട വിവരമാണ് വീട്ടുകാരറിയുന്നത്. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെ മാങ്ങാനം മക്രോമണി പാലത്തിനു സമീപമായിരുന്നു സംഭവം നടന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ