ഉളി കൊണ്ടു മുറിവേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു, സുഹൃത്ത് കസ്റ്റഡിയില്‍.

ഉളി കൊണ്ടു മുറിവേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു, സുഹൃത്ത് കസ്റ്റഡിയില്‍.

മുണ്ടക്കയം:  പെരുവന്താനം മരുതുംമൂട് ആലപ്പാട്ട്, ജോസഫ് - ഓമന ദമ്പതികളുടെ മകന്‍ ലിന്‍സണ്‍ (34)ആണ് കൊല്ലപെട്ടത്. വെളളിയാഴ്ച രാത്രി 7.30ഓടെ മരുതുംമൂട് ജങ്ഷനിലെ തടി വര്‍ക്ഷോപ്പില്‍ വച്ചായിരുന്നു സംഭവം. ദേശീയപാതയോരത്തെ സുഹൃത്തിന്റെ വര്‍ക്ക് ഷോപ്പില്‍ ഇരുവരും ചേര്‍ന്നു മദ്യപിച്ചതായും ബഹളം വച്ചതായും പറയപെടുന്നു. ഇതിനിടയില്‍ ലിന്‍സണിന്റെ വയറു ഭാഗത്ത് മുറിവേല്‍ക്കുകയും സുഹൃത്ത് ഓട്ടോ റിക്ഷയില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മറ്റുളളവരെ വിളിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു. വര്‍ക്ക് ഷോപ്പില്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ ലിന്‍സണ്‍ ഉളിയുടെ മുകളിലേയ്ക്കു വീഴുകയായിരുന്നു എന്നാണ് സുഹൃത്ത് പൊലീസിനോട്  പറഞ്ഞിരിക്കുന്നത്.  സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. സിഐ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. കുറ്റം ഇയാള്‍ സമ്മതിച്ചതായാണ് സൂചന. ലിന്‍സണിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഭാര്യ: നീതു,  മക്കള്‍: ലിയാന്‍സ, ലിന്‍സ, ലിന്റ.

Post a Comment

വളരെ പുതിയ വളരെ പഴയ