ഡിസിസി പ്രസിഡൻ്റ് പ്രഖ്യാപനം: കലഹങ്ങൾ തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ഡിസിസി പ്രസിഡൻ്റ് പ്രഖ്യാപനം: കലഹങ്ങൾ  തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
കോട്ടയം: കോൺഗ്രസിനെ സ്നേഹിക്കുന്നവർ ഇപ്പോൾ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കില്ല.
കോൺഗ്രസിനെ സ്നേഹിക്കുന്ന കേരളത്തിലെ പ്രവർത്തകർ  അത് അംഗീകരിക്കുകയും ഇല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
      പാർട്ടിയെ വെൻറിലേറ്ററിലേക്ക് കൊണ്ടു പോകുന്ന പ്രവർത്തനങ്ങളും പ്രതികരണങ്ങളും ഉണ്ടായിക്കൂടാ. ഉമ്മൻചാണ്ടിയുടെ പരാതികൾ ആ നിലക്ക് തന്നെ  പരിഗണിക്കണം. ചർച്ച നടന്നോ ഇല്ലയോ എന്ന് തനിക്ക് അറിയുന്ന കാര്യമല്ല. അക്കാര്യങ്ങൾ ഹൈക്കമാൻഡിന് ആണ് അറിയുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാണ് പുതിയ തീരുമാനം എന്നാണ് മനസിലാക്കുന്നത്. വിവാദത്തിലൂടെ അല്ല അഭിപ്രായങ്ങൾ പറയേണ്ടത്.
കോൺഗ്രസിൽ അഭിപ്രായങ്ങൾ പറയാൻ സംവിധാനമുണ്ട്.
അതുവഴി പോകണമെന്നും ഇപ്പോഴത്തെ വിവാദത്തിൽ ഭാഗം പിടിക്കാൻ ഇല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ