വാഹന രജിസ്ട്രേഷന് ‘ഭാരത് പരമ്പര’.
ന്യൂഡൽഹി : അഖിലേന്ത്യാ അടിസ്ഥാനത്തിൽ വാഹന രജിസ്ട്രേഷന് ‘ഭാരത് പരമ്പര’യുമായി റോഡ് ഗതാഗത മന്ത്രാലയം. സംസ്ഥാനം വിട്ട് മറ്റൊരിടത്തേക്ക് താമസം മാറുമ്പോൾ വാഹനങ്ങൾ അതതിടത്ത് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനാണ് ഇതെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. പ്രതിരോധസേനകളിൽ ജോലി ചെയ്യുന്നവർ, കേന്ദ്ര, സംസ്ഥാന സർക്കാർ പൊതുമേഖലാ ജീവനക്കാർ, നാലോ അതിൽ കൂടുതലോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യസ്ഥാപന ജീവനക്കാർ എന്നിവർക്ക് വാഹനങ്ങൾ ഈ രീതിയിൽ രജിസ്റ്റർ ചെയ്യാം.
സെപ്തംബർ 15ന് ഈ രീതി നിലവിൽ വരും. YY BH 0000 XX എന്ന ക്രമത്തിലാണ് ഭാരത് പരമ്പരയിൽ രജിസ്ട്രേഷൻ നമ്പർ ലഭിക്കുക. YY വാഹനം ആദ്യം രജിസ്റ്റർ ചെയ്യുന്ന വർഷം, BH ഭാരതിന്റെ ചുരുക്കം, 0000 മുതൽ 9999 വരെയുള്ള അക്കങ്ങൾ, XX - AA മുതൽ ZZ വരെയുള്ള അക്ഷരങ്ങൾ എന്ന രീതിയിലുമാണ് ഭാരത് സീരീസിൽ ഉയോഗിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ