നഗരസഭകളിൽ സമരം, കയ്യാങ്കളി.
എറണാകുളം / തൃശൂർ: എറണാകുളം, തൃശൂർ ജില്ലകളിലെ നഗരസഭകളിൽ സമരവും കയ്യാങ്കളിയും. തൃക്കാക്കര നഗരസഭയിൽ ചെയർ പേഴ്സൺ അജിതാ തങ്കപ്പൻ്റെ രാജി ആവശ്യപ്പെട്ടാണ് ഇടതു, ബിജെപി പാർട്ടികളുടെ സമരം. ഓണത്തോടനുബന്ധിച്ച്, നൽകിയെന്ന് പറയപ്പെടുന്ന പണക്കിഴി സംബന്ധിച്ചാണ് തൃക്കാക്കരയിലെ സമരം. സമരത്തിനിടെ ജനകീയാസൂത്രണം സംബന്ധിച്ച വിഷയം, നഗരസഭാദ്ധ്യക്ഷൻ്റെ ചേംബറിൽ കൂടിയ കൗൺസിലിൽ പാസ്സാക്കി അദ്ധ്യക്ഷ, പോലീസ് സംരക്ഷണത്തോടെ തിരികെ പോയി. കൗൺസിൽ ഹാളിലേക്ക് കടക്കാനാവാത്ത വിധം പ്രതിപക്ഷ സമരം നടന്നതിനാലാണ് ചേംബറിൽ യോഗം കൂടിയത്. നഗരസഭാ സെക്രട്ടറിയുടെ അഭാവത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറാണ് യോഗം നിയന്ത്രിച്ചത്.
തൃശൂരിൽ മാസ്റ്റർ പ്ലാൻ സംബന്ധിച്ച വിഷയത്തിലാണ്, പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ യോഗം തടസ്സപ്പെടുത്തിയതും അദ്ധ്യക്ഷനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നുമാണ് റിപ്പോർട്ട്. ഭരണ സമിതി അംഗങ്ങളായ 25 പേർക്ക് എതിരേ, മുപ്പതോളം കോൺഗ്രസ്, ബിജെപി അംഗങ്ങളാണ് സമരം നടത്തിയത്. മാസ്റ്റർ പ്ലാൻ സംബന്ധിച്ച വിഷയത്തിൽ ഭരണപക്ഷേതര അംഗങ്ങളുടെ അഭിപ്രായം മാനിച്ചില്ലെന്നാണ് റിപ്പോർട്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ