അർഹതപ്പെട്ടവർക്ക് പട്ടയം നൽകിയ ശേഷം മതി ഭൂമി ഏറ്റെടുക്കൽ: പി. സി. തോമസ്.

അർഹതപ്പെട്ടവർക്ക് പട്ടയം നൽകിയ ശേഷം മതി ഭൂമി ഏറ്റെടുക്കൽ: പി. സി. തോമസ്. 
അർഹതപ്പെട്ട മുഴുവൻ കർഷകർക്കും പട്ടയം കൊടുത്ത ശേഷം മതി, പട്ടയമില്ലാത്ത ഭൂമിയുടെ ഏറ്റെടുക്കൽ എന്ന് കേരള കോണ്ഗ്രസ്  വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
      കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി പറഞ്ഞത്, ഡിജിറ്റൽ സർവേ നടത്തിയ ശേഷം, പട്ടയം ഇല്ലാത്ത ഭൂമി ഒക്കെ പിടിച്ചെടുക്കുമെന്നാണ്. പട്ടയം ഇല്ലാത്ത ഭൂമി എല്ലാം സർക്കാരിൻറേതല്ല, എന്ന് റവന്യൂമന്ത്രി മനസ്സിലാക്കണം. ഏറെ നഷ്ടം സഹിച്ചും, അദ്ധ്വാനിച്ചും തരിശു ഭൂമി, കാർഷിക ഭൂമി ആക്കി മാറ്റി, രാഷ്ട്രത്തിനു വ൯  നേട്ടമുണ്ടാക്കിയതു കണക്കാക്കി, 01.01.1977 നു മു൯പുള്ള അത്തരം  കൈവശക്കാർക്ക് ആ ഭുമിയുടെ പട്ടയം കൊടുക്കാൻ നിയമമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ അത്തരം അർഹതപ്പെട്ട ഒരുപാട് പേർക്ക്, അവരുടെ കുറ്റം കൊണ്ടല്ലാതെ ഇന്നും പട്ടയം കിട്ടാതെ കിടക്കുകയാണ്. അപേക്ഷ കൊടുത്തിട്ടു പോലും, ഓരോ കാരണങ്ങൾ കാരണം അതു ലഭ്യമായിട്ടില്ല. അതുകൊണ്ട് അത്തരക്കാർക്ക് അടിയന്തരമായി പട്ടയം കൊടുക്കണം. അതിനുശേഷം മാത്രമേ പട്ടയം ഇല്ലാത്തവരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാവൂ,  എന്ന് തോമസ് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ