പോലീസ് ജീപ്പ് കാറിലിടിച്ച് നിയമ വിദ്യാര്‍ത്ഥിനി മരിച്ചു.
മംഗലപുരം: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിലിടിച്ച് നിയമവിദ്യാര്‍ത്ഥിനി മരിച്ചു. സഹോദരനും മാതാപിതാക്കള്‍ക്കും പരിക്കേറ്റു. ദേശീയ പാതയില്‍ കോരാണി കാരിക്കുഴിയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം.
തിരുവനന്തപുരം ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ആശ്രാമം ലക്ഷ്മണനഗര്‍ 88 ജമീലാമന്‍സിലില്‍ സജീദ്-രാജി ദമ്പതിമാരുടെ മകള്‍ അനൈന(22)യാണ് മരിച്ചത്. ശ്രീകാര്യം ചെക്കാലമുക്ക് വികാസ് നഗറില്‍ വാടകയ്ക്കു താമസിക്കുകയാണ് ഇവര്‍. സഹോദരന്‍ അംജദിന്‍റെ പരിക്ക് ഗുരുതരമാണ്. അംജദിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് കുടുംബം കാറില്‍ കൊല്ലത്തേക്കു പോകുകയായിരുന്നു.
തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കുകയായിരുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ പോലീസ് ഡ്രൈവര്‍ അഹമ്മദിനെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും എ.എസ്.ഐ. ഷജീറിനെ ചിറയിന്‍കീഴ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അംജദിനെയും അനൈനയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അനൈനയെ രക്ഷിക്കാനായില്ല. സജീദിന്റെയും രാജിയുടെയും പരിക്ക് ഗുരുതരമല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ