കള്ളില്‍ കഞ്ചാവിന്റെ അംശം; 44 ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

കള്ളില്‍ കഞ്ചാവിന്റെ അംശം; 44 ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഇടുക്കി: തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
       ജില്ലാ എക്സൈസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന എക്സൈസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ ഷാപ്പ് ലൈസന്‍സികള്‍ വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദാക്കും.
കള്ളില്‍ കഞ്ചാവിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കള്ള് ഷാപ്പുകള്‍ക്കെതിരെ കേസെടുത്തത്. ലൈസന്‍സിമാര്‍ക്കും മാനേജര്‍മാര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ പരിശോധിച്ച കള്ളിലാണ് കഞ്ചാവിന്‍റെ അംശം കണ്ടെത്തിയത്.
      അതേ സമയം, ലാബ് ജീവനക്കാരുമായി ഒത്തുകളി നടന്നതായി ഷാപ്പുടമകൾ ആരോപിക്കുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ