ലോക അണ്ടര്‍ 20 അത്‍ലറ്റിക്‌സ് മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെങ്കലം.
നെയ്റോബി: ലോക അണ്ടര്‍ 20 അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് റിലേയില്‍ മലയാളി താരം അബ്‌ദുള്‍ റസാഖ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിന് വെങ്കലം. ഇന്ത്യ 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌തു. പ്രിയാ മോഹന്‍, സമ്മി, കപില്‍ എന്നിവരായിരുന്നു ടീമിലെ മറ്റ് അത്‌ലറ്റുകള്‍. നൈജീരിയ സ്വര്‍ണ്ണവും പോളണ്ട് വെള്ളിയും സ്വന്തമാക്കി.
ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പില്‍ റിലേ ടീം സ്വര്‍ണ്ണം നേടുമെന്നാണ് പ്രതീക്ഷയെന്ന് മലയാളി താരം അബ്‌ദുള്‍ റസാഖിന്‍റെ പരിശീലകന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കൊവിഡിനെ അതിജീവിച്ചാണ് റസാഖ് ലോക ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്നത്. പരിമിതമായ സൗകര്യങ്ങളിലായിരുന്നു പരിശീലനമെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ