ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഫോൺ ഉപയോഗം കുറ്റകരം; നടപടിയെടുക്കുമെന്ന് ഡി.ജി.പി.
തിരു.: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാൻഡ് ഫ്രീ ഡിവൈസുകൾ ഉപയോഗിച്ച് ഫോൺ ചെയ്യുന്നത് കുറ്റകരം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ ചെയ്താൽ ലൈസൻസ് റദ്ദാക്കുമെന്ന മോട്ടോർ വാഹനവകുപ്പിന്റെ അറിയിപ്പ് ചർച്ചയായിരുന്നു. ബ്ലൂടൂത്തിൻെറ സഹായത്തോടെയുള്ള ഫോൺ സംസാരവും കുറ്റകരമാണെന്നാണ് വിശദീകരണം. നേരത്തെ ഫോൺ ചെവിയോട് ചേർത്ത് സംസാരിച്ചാൽ മാത്രമേ കേസെടുത്തിരുന്നുള്ളു. എന്നാൽ, ഡ്രൈവിംഗിനിടെ ഏതു തരത്തിൽ ഫോൺ ഉപയോഗിച്ചാലും അത് ഡ്രൈവറുടെ ശ്രദ്ധ തിരിക്കുമെന്നതാണ് ഇത്തരം നടപടിക്ക് കാരണം. വാഹനത്തിലെ സ്പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച് സംസാരിക്കുന്നത് അപകടങ്ങൾക്ക് കാരണമാവുന്നുവെന്നതിനാലാണ് നടപടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ