സംസ്ഥാനത്ത് ; ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ; ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ

തിരു.: കോവിഡ് സ്ഥിരീകരണ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടിപിആർ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ തുടരുന്നതാണ്.
      ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശ‍ മേഖലകൾ പുനർനിർണ്ണയിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നും തുടരും. ഒരാഴ്ച‍ത്തേക്കാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. തുടർന്ന് അടുത്ത ബുധനാഴ്ച അവലോകനയോഗം ചേർന്ന്, തുടർന്നുള്ള ദിവസങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കും.
         ഇന്നും നാളെയും സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കുന്നതല്ല. അവശ്യസേവന മേഖലയി‍ലുള്ളവർക്കായി കെഎസ്ആർടിസി ചില റൂട്ടുകളിൽ മാത്രം പരിമിത സർവീസുകൾ നടത്തുന്നതാണ്. ടിപിആർ നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ ആരാധനലയങ്ങളിൽ15 പേർക്കു പങ്കെടുക്കാവുന്നതാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ