വോട്ടർ പട്ടിക ചോർത്തൽ; കമ്മീഷന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം

സംസ്ഥാന വോട്ടർ പട്ടികയിൽ രണ്ടുകോടി 67ലക്ഷം സമ്മതിദായകരുടെ പേര് വിവരങ്ങൾ ചോർന്നെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി.
ജോയിന്റ് ചീഫ് ഇലക്ഷൻ കമ്മീഷണർ ആണ് ഇത് സംബന്ധിച്ച പരാതി ക്രൈം ബ്രാഞ്ചിനു കൈമാറിയത്. പരാതി പ്രകാരം ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക ലാപ് ടോപ്പിൽ നിന്ന് ചോർന്നുവെന്നാണ് പരാതി.
വോട്ടർ പട്ടികയിൽ 38,000ത്തോളം വ്യാജ വോട്ടർമാർ ഉണ്ടെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ പ്രസിദ്ധികരിച്ച വോട്ടർ പട്ടിക ചോർന്നുവെന്നുള്ള പരാതി അർത്ഥശൂന്യമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. വോട്ടർ പട്ടിക തയാറാക്കിയ കെൽട്രോണിലെ താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതും വിവാദമായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ