പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളെ പദ്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യണം; മോദി.
ന്യൂഡൽഹി: പദ്മ പുരസ്കാരങ്ങൾക്ക് ആളുകളെ നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. സെപ്റ്റംബർ 15-നകം നാമനിർദ്ദേശങ്ങൾ സമർപ്പിക്കാൻ അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
'താഴെത്തട്ടിൽ പ്രവർത്തിക്കുന്ന, എന്നാൽ അധികം അറിയപ്പെടാത്ത കഴിവുറ്റ ധാരാളം ആളുകൾ രാജ്യത്തുണ്ട്. മിക്കപ്പോഴും നമ്മൾ അവരെക്കുറിച്ച് കേട്ടിട്ടുണ്ടാകണമെന്നില്ല. അത്തരം പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളെ നിങ്ങൾക്കറിയാമോ ? പദ്മ പുരസ്കാരങ്ങൾക്കായി നിങ്ങൾക്കവരെ നാമനിർദേശം ചെയ്യാവുന്നതാണ്. സെപ്റ്റംബർ 15 വരെ httsp://padmaawards.gov.in എന്ന സൈറ്റിൽ നാമനിർദ്ദേശങ്ങൾ നൽകാം', മോദി ട്വീറ്റ് ചെയ്തു.
പദ്മ വിഭൂഷൺ, പദ്മശ്രീ തുടങ്ങിയവ രാജ്യം നൽകുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളാണ്. റിപ്പബ്ലിക് ദിനത്തിലാണ് ഈ പുരസ്കാര ജേതാക്കളെ സർക്കാർ പ്രഖ്യാപിക്കുക. പദ്മ പുരസ്കാരങ്ങളെ 'പീപ്പിൾസ് പദ്മ' എന്ന പേരിലേക്കു കേന്ദ്ര സർക്കാർ അടുത്തിടെ മാറ്റിയിരുന്നു. പുരസ്കാരങ്ങളെ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുരസ്കാരത്തിനു യോഗ്യരായവരെ കണ്ടെത്തുന്നതിനു പ്രത്യേക സമിതിയെ നിയമിക്കണമന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ