കൊച്ചി: കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്സ് എംഡി സാബു എം. ജേക്കബ്. ആട്ടും തുപ്പും തൊഴിയും ഏറെ സഹിച്ചു. എല്ലാത്തിനും പരിധിയുണ്ട്. തെലങ്കാനയില്‍ ലഭിച്ചത് രാജകീയ സ്വീകരണമാണെന്നും കേരളത്തിൽ മടങ്ങിയെത്തിയ സാബു എം. ജേക്കബ് നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
തെലങ്കാനയുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടും. ആദ്യം 1000 കോടി നിക്ഷേപിക്കും. മുഖ്യമന്ത്രി പിണറായി വിജയനോടു പ്രതികരിക്കാനില്ല. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടി പറയാനില്ല. കുന്നത്തുനാട് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കു നന്ദിയുണ്ടെന്നും സാബു പറഞ്ഞു.
‘താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നതു കുന്നത്തുനാട് എംഎൽഎയോടാണ്. കൂടാതെ എറണാകുളം ജില്ലയിലെ തന്നെ 4 എംഎൽഎമാരും ഒരു എംപിയും ഇതിനു പിന്നിൽ പ്രവർത്തിച്ചു. പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം എന്നിവിടങ്ങളിലെ എംഎൽഎമാരോടും ചാലക്കുടി എംപിയോടും കടപ്പെട്ടിരിക്കുന്നു. കാരണം, വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യക്തിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുമുള്ള വഴി ഇവരാണു തുറന്നു തന്നത് ' - അദ്ദേഹം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ