കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു; ​​പേരും വിവരങ്ങളും അറിയാം

കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു; ​​പേരും വിവരങ്ങളും അറിയാം

കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച്​ തുടങ്ങി. ശനിയാഴ്​ചയിലെ കോവിഡ്​ ബുള്ളറ്റിൻ മുതലാണ്​ പുതിയ ക്രമീകരണം. 

കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്യുക.
https://dhs.kerala.gov.in/wp-content/uploads/2021/07/Bulletin-HFWD-Malayalam-July-03.pdf

നിലവിൽ കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ വയസ്സും സ്ഥലവുമാണ്​ ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിരുന്നത്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ച 135 പേരുടെ വിവരങ്ങളാണ്​ പുറത്ത്​ വിട്ടത്​. ലിസ്റ്റിൽ ജില്ല, പേര്​, സ്ഥലം, വയസ്​, ലിംഗം, മരണ ദിവസം എന്നീ വിവരങ്ങളാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

കോവിഡ്​ ബാധിതരാകുന്നവരുടെയും മരിക്കുന്നവരുടെയും പേരുവിവരം സ്വകാര്യത പരിഗണിച്ച്​ തുടക്കം മുത​ൽ പുറത്തു വിട്ടിരുന്നില്ല. കോവിഡ്​ മരണം കൂടിയ സാഹചര്യത്തിൽ മരിച്ചയാൾ കോവിഡ് പട്ടികയിലാണോ എന്ന് ഉറപ്പു വരുത്താൻ ബന്ധുക്കൾക്കു പോലും സാധിക്കുന്നില്ലെന്നതടക്കം പരാതി ഉയർന്നിരുന്നു.

കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരും വയസ്സും സ്ഥലവും ജില്ലാ അടിസ്ഥാനത്തിലാണ്​ ഡി. എച്ച്​. എസ്​ വെബ്​സൈറ്റിൽ നൽകുക.

കോവിഡ്​ മരണ കണക്കിനെച്ചൊല്ലി വലിയ വിവാദങ്ങളുയരുന്ന സാഹചര്യത്തിലാണ്​ സർക്കാർ തീരുമാനം. സമഗ്ര പുനഃപരിശോധന വേണമെന്ന ശക്തമായ ആവശ്യമു​ണ്ടെങ്കിലും വ്യക്തികളിൽ നിന്ന്​ പരാതി കിട്ടിയാൽ പരിശോധിക്കാമെന്നാണ്​ ആരോഗ്യവകുപ്പ്​ നിലപാട്​. വിമർശനങ്ങൾ ഉയരു​മ്പോഴും മരണങ്ങളെക്കുറിച്ച്​ വലിയ പരാതിയുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. 


Post a Comment

വളരെ പുതിയ വളരെ പഴയ