വൈദ്യുതി ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കുമോ? പുതിയ തീരുമാനം എന്ത് ?

വൈദ്യുതി ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കാനുള്ള വിധത്തില്‍ യാതൊരു തീരുമാനവും സര്‍ക്കാര്‍തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
കുടിശിക അടച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കും എന്ന രീതിയിലുള്ള വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മേയ് അഞ്ചിലെ പത്രസമ്മേളനത്തില്‍ കെഎസ്ഇബിയുടെ കുടിശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ തീരുമാനം.
അതില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. കുടിശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമേ നിലവില്‍ വൈദ്യുതി വിച്ഛേദിക്കണ്ട എന്നുള്ള കാര്യത്തില്‍ മാറ്റം വരുത്തുന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുകയുള്ളു.
അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ