പാട്ടക്കാലാവധി കഴിഞ്ഞ
മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുത്തു ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വിതരണം ചെയ്യുക: എ.കെ.സി.എച്.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി. എസ്. പ്രസാദ്.
കെ. പി. യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ ഫോർ ഏഷ്യ ബിലീവേഴ്സ് ചർച്ചിന്റെ പേരിലുണ്ടായിരുന്ന 2400 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി, കേന്ദ്ര ആദായ നികുതി വകുപ്പ് കണ്ടു കെട്ടി. കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കർ ഭൂമി വിദേശകുത്തക കമ്പനികൾ ഉൾപ്പെടെയുള്ള ഭൂമാഫിയ കൈവശം വച്ചിരിക്കുന്നു. അധികവും പാട്ടക്കാലാവധി കഴിഞ്ഞവയാണ്. എന്നാൽ സർക്കാർ ഈ ഭൂമി ഏറ്റെടുക്കാതെ ഭൂമാഫിയ കുത്തകകളെ
സഹായിക്കുകയാണ്. പട്ടികജാതി, പിന്നോക്ക വിഭാഗക്കാരും മറ്റ് ഭൂരഹിതരായിട്ടുള്ള ലക്ഷക്കണക്കിന് ആൾക്കാർ തലചായ്ക്കാൻ ഇടമില്ലാതെ അലയുകയാണ്. ചെറുവള്ളി, ചെങ്ങറ, മതികെട്ടാൻ, അരിപ്പ ഉൾപ്പെടെയുള്ള ഭൂസമരങ്ങളെ മുന്നണി വ്യത്യാസമില്ലാതെ സർക്കാരുകൾ ചോരയിൽ മുക്കിക്കൊന്നു. കാലങ്ങളായി ഭൂരഹിതർ സമരത്തിലുമാണ്. യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
മൂന്നു സെന്റ്, നാലു സെന്റ് കോളനികൾ 26,000 എണ്ണമുണ്ട് കേരളത്തിൽ. പരിമിതമായ ചുറ്റുപാടിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കൂട്ടുകുടുംബമായി
ജീവിക്കുന്നവർ അനേകരാണ്. ഇവരുടെ ദുരിതങ്ങൾ കാണാൻ ഒരു സർക്കാരും തയ്യാറല്ല. ഒരു ഭരണാധികാരിയും ഇല്ല. വോട്ടുബാങ്ക് ആക്കി നിർത്താനാണ് താല്പര്യം. ഭൂമാഫിയ സംഘങ്ങളോടുള്ള പ്രീണനനയം അവസാനിപ്പിച്ചു, പാട്ടക്കാലാവധി കഴിഞ്ഞ എല്ലാ ഭൂമിയും സർക്കാർ ഏറ്റെടുത്ത് ഭവനരഹിതർക്കും
കൃഷിക്കാർക്കും വിതരണം ചെയ്യുകയും, സർക്കാർ മേൽനോട്ടത്തിൽ കൃഷി ചെയ്യുകയും ചെയ്യണമെന്ന് അഖിലകേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ്
പി. എസ്. പ്രസാദ് ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ