നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ചനിലയിൽ
കൊച്ചി: നാവികസേന ആസ്ഥാനത്ത് ജീവനക്കാരനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി തുഷാർ അത്രി(19) ആണ് മരിച്ചത്. യുവാവ് സ്വയം വെടിവച്ചതാണെന്ന് പൊലീസ് പറഞ്ഞു. വാതുരുത്തിയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള ജീവനക്കാരനായിരുന്നു തുഷാർ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ