സൂപ്പർമാൻ സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു

സൂപ്പർമാൻ സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു



ഹോളിവുഡ് സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു | Malayalam News

'സൂപ്പർമാൻ' എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. റിച്ചാർഡ് ഡോണറിന്റെ ഭാര്യ ലോറെൻ ഷ്യൂലർ ആണ് മരണ വാർത്ത അറിയിച്ചത്.

1961 ൽ പുറത്തിറങ്ങിയ എക്സ് 15 എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്.

1964 ൽ പുറത്തിറങ്ങിയ ദി ഒമെൻ എന്ന ചിത്രമാണ് റിച്ചാർഡിന് ആദ്യ ബ്രേക്ക്‌ സമ്മാനിച്ചത്. 1978 ൽ സൂപ്പർമാൻ എന്ന സിനിമ സംവിധാനം ചെയ്തതോടെ റിച്ർഡിന് ആഗോള പ്രശസ്തി ലഭിച്ചു. 2006 ൽ പുറത്തിറങ്ങിയ 16 ബ്ലോക്ക്സ് ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ. അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ