മഹിളാ മോർച്ച പ്രതിഷേധ ധർണ്ണകൾ നടത്തി.

മഹിളാ മോർച്ച പ്രതിഷേധ ധർണ്ണകൾ നടത്തി.
കുറിച്ചി: മഹിളാ മോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണകൾ നടത്തി. സ്ത്രീസുരക്ഷ ഉറപ്പാക്കുക, സ്ത്രീധന നിരോധന നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു, കേളൻകവല, കുറിച്ചി, കോയിപ്പുറംമുക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ ധർണ്ണകൾ നടത്തിയത്. സംസ്ഥാന സമിതി അംഗം കെ. ജി. രാജ് മോഹൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി. ആർ. മഞ്ജീഷ്, കുറിച്ചി ഗ്രാമ പഞ്ചായത്തംഗം ശൈലജ സോമൻ തുടങ്ങിയവർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
     മഹിളാ നേതാക്കളായ  അമ്പിളി വിനോദ്, ലത ഓമനക്കുട്ടൻ, മംഗളാംബിക, മഞ്ജു കെ. എൻ., ആര്യമോൾ പി. രാജ്, സുമ അമ്പാട്ട്, ജയശ്രീ കുറിച്ചി, ശാലിനി ഉല്ലാസ്, പദ്മകുമാരി, പഞ്ചായത്ത് അദ്ധ്യക്ഷൻ കെ. കെ. ഉദയകുമാർ, അനീഷ് കുമാർ, ഹരി കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ