പട്ടിക വിഭാഗ വ്യവസായ സംരംഭകർക്കു ലോൺ നൽകുന്നതിൽ ബാങ്കുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം; പട്ടിക ജാതി മോർച്ച

പട്ടിക വിഭാഗ വ്യവസായ സംരംഭകർക്കു ലോൺ നൽകുന്നതിൽ ബാങ്കുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം; പട്ടികജാതി മോർച്ച


കേരളത്തിലെ പട്ടികവിഭാഗ, ലഘു, ചെറുകിട, ഇടത്തര വ്യവസായ സംരംഭകർക്കു ലോൺ കൊടുക്കുന്നതിൽ ധനകാര്യ സ്ഥാപനങ്ങൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.
       പട്ടികജാതി/വർഗ്ഗ വ്യവസായ സംരംഭകരുടെ ലോൺ അപേക്ഷകൾ നിരസിക്കുന്ന സമീപനമാണ് കേരളത്തിലെ ബാങ്കുകൾ ചെയ്യുന്നത് ആത്മനിർഭാരത് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലഘു, ചെറുകിട, ഇടത്തര വ്യവസായങ്ങളെ പുനരുജ്ജീവിക്കുന്നതിനുള്ള പ്രത്യേക പാക്കേജിന്റെ ഭാഗമായുള്ള പദ്ധതികളാണ് ബാങ്കുകൾ പട്ടിക വിഭാഗക്കാർക്ക് കൊടുക്കാതെ ഒഴിവാക്കുന്നത്. ചില ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നിയമങ്ങൾ കാരണം പട്ടികജാതി/വർഗ്ഗ സംരംഭകർക്കു സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഗുണം ലഭിക്കുന്നില്ല. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള എസ്.സി./എസ്.ടി. വ്യവസായങ്ങൾക്ക് നൽകേണ്ട വായ്പകളിലും വിവേചനമാണ് കാണിക്കുന്നത്. എംഎസ്എംഇ വായ്പകൾ പട്ടികവിഭാഗ സംരംഭകർക്ക് നൽകുന്നതിൽ ധനകാര്യ സ്ഥാപനങ്ങൾ കാണിക്കുന്ന വിമുഖത അവസാനിപ്പിക്കണം. തകർച്ച നേരിടുന്ന പട്ടികജാതി പരമ്പരാഗത വ്യവസായങ്ങൾക്കും കേന്ദ്ര സർക്കാർ അനുവദിച്ച മുദ്ര ലോണുകൾക്കും ബാങ്കുകൾ പട്ടികജാതിക്കാരോട് കടുത്ത വിവേചനമാണ് കാണിക്കുന്നത്. പട്ടികജാതിക്കാർക്ക് വായ്പകൾ നിഷേധിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോർച്ച, കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ വിജയ് സംപ്ലേക്കും പരാതി നൽകി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ പട്ടികജാതി സംരംഭകരുടെ എല്ലാത്തരം വായ്പകൾക്കും സംസ്ഥാന സർക്കാർ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും പട്ടിക ജാതിക്കാരുടെ കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ