കോവിഡ് രോഗികൾക്ക് ആരെല്ലമായി സമ്പർക്കം പുലർത്തി എന്നറിയാൻ സംവിധാനവുമായി ആരോഗ്യ വകുപ്പ്
കോവിഡ് രോഗികൾക്ക് ആരെല്ലമായി സമ്പർക്കം പുലർത്തി എന്നറിയാൻ സംവിധാനവുമായി അബുദാബി ആരോഗ്യ വകുപ്പ്.
ഇത് നടപ്പിലാക്കുന്നത് പോസിറ്റിവ് ആകുന്നവരുമായി നടത്തുന്ന ചാറ്റിലൂടെ ആയിരിക്കും ഇവരെ കണ്ടെത്തുക. ഇതുവഴി ആവിശ്യമായ നിർദേശങ്ങൾ നൽകാനും രോഗ വ്യാപനം തടയാനും കഴിയുമെന്നാണ് പ്രതീക്ഷ. ഗൾഫ് മേഖലയിൽ ആദ്യമായാണ് കോവിഡ് സമ്പർക്കം കണ്ടെത്താൻ ഇത്തരമൊരു സാങ്കേതിക സംവിധാനം. അബുദാബിയിലാണ് ആദ്യമായി നടപ്പാക്കുന്നത്.
കോവിഡ് പോസിറ്റീവ് ആണെന്ന ഫലം വരുന്നതോടൊപ്പം രോഗികൾക്ക് എസ് എം എസ് വഴി ലിങ്ക് കൂടി ലഭിക്കും. ഇതിൽ രോഗിയുമായി വേർച്വൽ ചാറ്റിംഗ് നടത്തും. എമിറേറ്റ് ഐഡി വിവരങ്ങൾ പരിശോധിച്ച ശേഷം രോഗിയോട് ചില ചോദ്യങ്ങൾ ചാറ്റിലൂടെ ചോദിക്കും.
വിദേശത്ത് നിന്ന് വരുന്നവർ ജോലി സ്ഥലത്ത് ഉള്ളവർ, അടുത്ത സമ്പർക്കം പുലർത്തിയവർ 48 മണിക്കൂറിനിടെ കണ്ട് മുട്ടിയവർ തുടങ്ങിയ വിവരങ്ങൾ ചാറ്റിലൂടെ ശേഖരിക്കും. ഈ നടപടി രോഗ വ്യാപനം തടയാൻ ഉപകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ