ആരാധനാലയ നിർമ്മാണ അനുമതി; സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് പി. എസ്‌. പ്രസാദ്‌

ആരാധനാലയ നിർമ്മാണ അനുമതി; സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് പി. എസ്‌. പ്രസാദ്‌ 
പുതിയ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനുള്ള
അനുമതി നൽകാൻ തദ്ദേശ സ്ഥാപനങ്ങളെ ചുമതതലപ്പെടുത്തുന്ന ഉത്തരവ് ഇറക്കിയത്, ഇടതു സർക്കാരിനു മതങ്ങളോടുള്ള വിശ്വാസം കൊണ്ടല്ല, മതങ്ങളെ പ്രീണിപ്പിക്കുന്നതിനാണ്. നാട്ടിൽ അശാന്തി പരത്തുകയും
സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുന്ന നടപടിയാണിത്. ആയതിനാൽ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി. എസ്‌. പ്രസാദ്‌ ആവശ്യ പ്പെട്ടു.
       നാട്ടിലുടനീളം ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും മോസ്ക്കുകളും   പെന്തകോസ്ത് ആരാധനാലയങ്ങളും കൂണ് പോലെ ഉയരുമെന്നതിൽ
സംശയമില്ല. ജനങ്ങളുടെ
സ്വൈര്യ ജീവിതം നശിക്കും. ഇതു കലാപങ്ങൾക്കു കാരണമാകും. പിണറായി വിജയൻ നല്ലൊരു ഭരണാധികാരിയാണങ്കിൽ ഉത്തരവ് പിൻവലിച്ചു എല്ലാ വിഭാഗം ജനങ്ങളോടും പ്രതിബദ്ധത കാട്ടണം. ചില മതങ്ങളോടുള്ള പ്രീണനനയം അവസാനിപ്പിക്കണം. എലിയെ കൊല്ലാൻ ഇല്ലത്തിന് തീയിടരുത്. എല്ലാ മതങ്ങളോടും നീതി പുലർത്തണമെന്നും പ്രസാദ് അഭ്യർത്ഥിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ