ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ നടപടി വേണം; ഹിന്ദു ഐക്യവേദി

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ നടപടി വേണം; ഹിന്ദു ഐക്യവേദി
കോട്ടയം: ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ നടപടി വേണമെന്നും ഭക്തർ സമർപ്പിച്ച ഉരുപ്പടികൾ വിൽക്കാനുള്ള നീക്കത്തിൽ നിന്നും ദേവസ്വം ബോർഡുകൾ പിന്മാറണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മീനച്ചിലാറിന് സംരക്ഷണം ഉറപ്പാക്കുക, വൈക്കം സത്യാഗ്രഹ സ്മാരകം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു. ഓൺ ലൈനായി നടന്ന സമ്മേളനം, പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ. പി. ഗോപിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്. ബിജു, സംഘടനാ സെക്രട്ടറി സി. ബാബു, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, സെക്രട്ടറി അനിത ജനാർദ്ദനൻ, പി എസ് പ്രസാദ് എന്നിവർ സംസാരിച്ചു. 
       ജില്ലാ പ്രസിഡണ്ടായി കെ. പി. ഗോപിദാസിനേയും ജനറൽ സെക്രട്ടറിമാരായി സി. എസ്. നാരായണൻകുട്ടി, കെ. യു. ശാന്തകുമാർ എന്നിവരെയും തെരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡണ്ടായി എം. സത്യശീലനേയും വൈസ് പ്രസിഡണ്ടുമാരായി കൃഷ്ണൻകുട്ടി പണിക്കർ, കെ. എൻ. ചന്ദ്രൻ, പി. ആർ. രവീന്ദ്രൻ, അജിതാ സാബു, കുമ്മനം രവി എന്നിവരെയും സംഘടന സെക്രട്ടറിയായി പി. എസ്. സജുവിനെയും ട്രഷററായി പി. എൻ. വിക്രമൻ നായരെയും സെക്രട്ടറിമാരായി കെ. ഡി. സന്തോഷ് കുമാർ, ശ്രീനിവാസ പൈ, ടി. രതീഷ് കുമാർ, അനിൽ മാനമ്പള്ളി, വിജയകുമാർ പേരൂർ, പി. വി. പ്രസന്നൻ എന്നിവരെയും തിരഞ്ഞെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ