സർവ്വേ നടത്തി, ഇടത്തരം കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും പലിശരഹിത വായ്പകൾ നൽകുകയും വേണമെന്ന് ബേബിച്ചൻ മുക്കാടൻ.

സർവ്വേ നടത്തി, ഇടത്തരം കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും പലിശരഹിത വായ്പകൾ നൽകുകയും വേണമെന്ന് ബേബിച്ചൻ മുക്കാടൻ.
ഭാരതത്തിലെ ജനങ്ങളെ മൂന്നായി തരം തിരിച്ച്  എപിഎൽ, ഇടത്തരക്കാർ, ബിപിഎൽ എന്നിങ്ങനെ കുടുംബങ്ങളെ കണ്ടെത്താൻ സർവേ നടത്തി, ഇടത്തരം കുടുംബങ്ങളെ കണ്ടെത്തി, അവരുടെ പട്ടിക പ്രസിദ്ധീകരിക്കുകയും ഈ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുകൂല്യങ്ങൾ നൽകുകയും വേണമെന്ന് മിഡിൽ ക്ലാസ് ഫാമിലി വെൽഫെയർ കൗൺസിൽ ദേശീയ വർക്കിങ് പ്രസിഡൻറ് ബേബിച്ചൻ മുക്കാടൻ.
 കോവിഡ് ബാധിതർക്ക് ചികിത്സാച്ചെലവ് ആവശ്യങ്ങൾക്കും മറ്റും എസ്.ബി.ഐ. ഏർപ്പെടുത്തിയ കവച് പ്രത്യേക വ്യക്തിഗത വായ്പ പദ്ധതി, സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളും നടപ്പിലാക്കണം. 25,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് ഈ പദ്ധതിയിൽ വായ്പയായി ലഭിക്കുക. എട്ട് ശതമാനമാണ് പലിശനിരക്ക്. എന്നാൽ ഈ വായ്പ, പലിശ രഹിത വായ്പയായി വിതരണം ചെയ്യണമെന്നും ചുണ്ടിക്കാട്ടി, ബേബിച്ചൻ കേന്ദ്ര- സംസ്ഥാന ധനമന്ത്രി മാരോട് നിവേദനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ സഹകരണ ബാങ്കുകൾ ഈ പദ്ധതി ഏറ്റെടുത്ത് പലിശരഹിത വായ്പ വിതരണം ചെയ്യണമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ