പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക; കോട്ടയത്ത് രണ്ട് പേരെ വെട്ടി പരിക്കേൽപ്പിച്ച 2 പേർ അറസ്റ്റിൽ.
ഗൂഡാലോചനയിലും, അക്രമത്തിലും പ്രതികളായ പൊൻകുന്നം പുതുപറമ്പിൽ അജ്മൽ, മല്ലപ്പള്ളി വായ്പ്പൂര് കുഴിക്കാട്ട് സുലേഖ ശ്രുതി എന്നിവരെ കോട്ടയം ഡി.വൈ.എസ്.പി അനിൽകുമാർ, എസ്.എച്ച്.ഓ. കെ. എസ്. വിജയൻ, എസ്.ഐ റിൻസ് എം. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
പെൺ വാണിഭ സംഘങ്ങൾ തമ്മിലുള്ള സാമ്പത്തിക തർക്കവും, കുടിപ്പകയുമാണ് സംഭവത്തിന് കാരണം. മുൻപ് സംഘങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചു വരവെ, ഈ സംഭവത്തിൽ പരിക്കേറ്റ അമീർ, സാൻജോസ്, ഷിനു എന്നിവർ ചേർന്ന് ഒന്നാം പ്രതിയായ മാനസ് മാത്യുവിനെ ആക്രമിച്ചതിന്റെ വൈരാഗ്യത്തിലുമാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി അക്രമത്തിനു ഇടയാക്കിയത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. കൂട്ടുപ്രതികളെപ്പറ്റിയുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ