എൻ സി പി യിലേക്ക് നേതാക്കളുെടെ ഒഴുക്ക്

എൻ സി പി യിലേക്ക് നേതാക്കളുെടെ ഒഴുക്ക്
കുറവിലങ്ങാട്:  ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി.ബി. തമ്പി, ബിജെപി , ബിഡിജെഎസ് കടുത്തുരുത്തി നിയോജക മണ്ഡലം ഭാരവാഹികളായ രാജേഷ് കുര്യനാട്, എം. ആർ. ബിനീഷ്, ബിജെപി നേതാക്കളായ, ഇ. കെ. ബിനു, ഗോപിദാസ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ എൻസിപിയിൽ ചേർന്നു. 
       കുറവിലങ്ങാട്  ചേർന്ന യോഗത്തിൽ എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷൻ ആയിരുന്നു. നിയോജ മണ്ഡലം പ്രസിഡൻറ് ജെയ്‌സൺ കൊല്ലപ്പിള്ളി, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ്  നട്ടാശേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിനു തിരുവഞ്ചൂർ, എൻവൈസി സംസ്ഥാന സെക്രട്ടറി ജിജിത് മൈലക്കൽ, നാഷണലിസ്റ്റ്  മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഓമന ഗോപാലകൃഷ്ണൻ, എം. ആർ. ബിനീഷ്, രാജേഷ് കുര്യനാട്, എസ്. അനന്തകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇനിയും കൂടുതൽ ബിജെപി, കോൺഗ്രസ്, കേരളാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉടൻ എൻസിപിയിൽ ചേരുമെന്നും നേതാക്കൾ പറഞ്ഞു. 
      ബിജെപിയിൽ ഒട്ടും ജനാധിപത്യമില്ലെന്നും സാധാരണ ജനത്തിന് നീതി നൽകുവാൻ ബിജെപി സഖ്യത്തിന് കഴിയുന്നില്ലെന്നും  ആരോപിച്ചാണ് കൂട്ടരാജി. ഹിന്ദു ഐക്യവേദി നേതാവ് രാജേഷ് നട്ടാശ്ശേരിയും ബിനു തിരുവഞ്ചൂരും എൻസിപിയിൽ ചേർന്നതോടെ ബിജെപിയിലെ പല നേതാക്കളും പ്രവർത്തകരും ബിജെപി ബന്ധം ഉപേക്ഷിച്ച് എൻസിപിയിൽ ചേരുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ