അർജന്റീന ജയത്തിൽ ആഹ്ലാദം അതിരു വിട്ടു; പടക്കം പൊട്ടി രണ്ട് പേർക്ക് ഗുരുതര പരിക്ക്.
മലപ്പുറം: കോപ്പ അമേരിക്ക ഫൈനൽ അർജൻ്റീന വിജയിച്ചതിലെ ആഹ്ലാദത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് പേർക്ക് ഗുരുതര പരുക്ക്. ഇജാസ് സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. മലപ്പുറം താനാളൂർ സ്വദേശികളാണ് ഇരുവരും. ഇവർ ആശുപത്രിയിലാണ്.
ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജൻ്റീനയുടെ ജയം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ