ചെങ്ങന്നൂർ –പൈതൽമല സൂപ്പർ ഫാസ്റ്റ് 12 മുതൽ.

ചെങ്ങന്നൂർ –പൈതൽമല സൂപ്പർ ഫാസ്റ്റ് 12 മുതൽ.

   

ചെങ്ങന്നൂർ: കെഎസ്ആർടിസിയുടെ ചെങ്ങന്നൂർ – കണ്ണൂർ, പൈതൽമല സൂപ്പർഫാസ്റ്റ് സർവീസ് 12 മുതൽ ആരംഭിക്കും. കന്യാകുമാരി സർവീസ് കഴിഞ്ഞാൽ, ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര സർവീസാണിത്. തിങ്കളാഴ്ച രാവിലെ 8.15നു മന്ത്രി സജി ചെറിയാൻ, സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ചെങ്ങന്നൂരിൽ നിന്നു തിരുവല്ല, ആലപ്പുഴ, വൈറ്റില, തൃശൂർ, കോഴിക്കോട്, മാഹി, കണ്ണൂർ, തളിപ്പറമ്പ്, കുടിയാൻമല വഴി ടൂറിസം കേന്ദ്രമായ പൈതൽമല ടോപ്പിലെത്തുന്ന സർവീസ് രാവിലെ 8.15 നു ചെങ്ങന്നൂരിൽ നിന്നു പുറപ്പെട്ട്, രാത്രി 10.10നു പൈതൽമല ടോപ്പിലെത്തും. തിരികെ രാവിലെ 7.30നു പൈതൽമല ടോപ്പിൽ നിന്നു പുറപ്പെട്ട് രാത്രി 9.40നു ചെങ്ങന്നൂരിലെത്തും. ഈ സർവീസിനായി രണ്ട് ബസുകൾ എത്തിച്ചിചിട്ടുണ്ട്. മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരമാണു പുതിയ സർവീസ് ആരംഭിക്കുന്നത്. ഒരു ദിശയിലേക്കു മാത്രം 476.9 കിലോമീറ്റർ ദൂരമാണ് ഓടുന്നത്. ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാണു      കണ്ണൂരിലെ പൈതൽമല.  പത്തനംതിട്ട, റാന്നി കോഴഞ്ചേരി മേഖലയിൽ നിന്നുള്ള നിരവധി കുടിയേറ്റക്കാരും പൈതൽമലയിലുണ്ട്. ടൂറിസ്റ്റുകൾക്കും ദൂരയാത്രക്കാർക്കും പുറമേ അവർക്കും സർവീസ് പ്രയോജനകരമാകും.

Post a Comment

വളരെ പുതിയ വളരെ പഴയ