കൊല്ലത്ത് മൂന്നു പേര്‍ ഷോക്കേറ്റ് മരിച്ചു

കൊല്ലത്ത് മൂന്നു പേര്‍ ഷോക്കേറ്റ് മരിച്ചു
കൊല്ലം: പ്രാക്കുളത്ത് മൂന്നു പേർ ഷോക്കേറ്റ് മരിച്ചു. പ്രാക്കുളം ഗോസ്തലക്കാവിന് സമീപം താമസിക്കുന്ന സന്തോഷ്, ഭാര്യ റംല, അയൽവാസി ശ്യാം കുമാർ എന്നിവരാണ് മരിച്ചത്.
       വീട്ടിലെ ഇലക്ട്രിക് ഉപകരണം പ്രവർത്തിപ്പിക്കുന്നതിനിടെയാണ് സന്തോഷിന് ഷോക്കേറ്റത്. സന്തോഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും അയൽവാസിക്കും ഷോക്കേറ്റത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

വളരെ പുതിയ വളരെ പഴയ