അഗതി മന്ദിരങ്ങൾക്കും, ആശ്രമങ്ങൾക്കും,സൗജന്യ ഭക്ഷ്യകിറ്റ് നൽകുന്നത് സ്വാഗതാർഹം: ബേബിച്ചൻ മുക്കാടൻ

കന്യാസ്ത്രീകൾക്കും, അഗതി മന്ദിരങ്ങൾക്കും, ആശ്രമങ്ങൾക്കും, സർക്കാർ സൗജന്യ ഭക്ഷ്യകിറ്റ് നൽകുന്നത് സ്വാഗതാർഹം: ബേബിച്ചൻ മുക്കാടൻ


ചങ്ങനാശേരി: സംസ്ഥാനത്തെ അംഗീകാരമുള്ളതും, ഇല്ലാത്തതുമായ കന്യാസ്ത്രീ മഠങ്ങൾ, അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് ജൂൺ മാസത്തിൽ സംസ്ഥാന സർക്കാരിന്റെ പലവ്യഞ്ജന കിറ്റുകൾ സൗജന്യമായി റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയത് സ്വാഗതാർഹമെന്ന് ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ പറഞ്ഞു.
      റേഷൻ കാർഡ് ഉടമകൾക്ക് ജൂൺ മാസത്തിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന സൗജന്യ കിറ്റിലെ അതേ ഇനങ്ങൾ, അതേ അളവിൽ, ഉൾപ്പെടുത്തി, നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന രീതിയിൽ, റേഷൻ കടകളിൽ കൂടി ജൂൺ മാസത്തിൽ വിതരണം ചെയ്യുന്നതിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ