വീയപുരത്ത് അണുനശീകരണം നടത്തി
ഹരിപ്പാട്: വീയപുരം പഞ്ചായത്ത് മൂന്നാം വാർഡിലെ എല്ലാ വീടുകളിലും സന്നദ്ധ പ്രവർത്തകർ അണുനശീകരണം നടത്തി.
പഞ്ചായത്ത് മെമ്പർ, ആശാ വർക്കർ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് വാർഡ് ജാഗ്രതാ സമിതി അംഗങ്ങളാണ് മറ്റ് വാർഡുകൾക്ക് കൂടി മാതൃകയാകുന്ന പ്രവർത്തനങ്ങൾ നടത്തിയത്.
വീയപുരം വില്ലേജിൽ ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക ദുരിതം ബാധിക്കുന്ന ഒരു വാർഡ് കൂടിയാണ് മൂന്നാം വാർഡ്.
إرسال تعليق