ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് മെഡിവിങ്സ് കേരള, ബ്ലാക്ക് ബാഡ്ജ് ഡേ ആചാരിച്ചു.
ഈ മഹാമാരിക്കാലത്തു പോലും ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ കുറവില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അടുത്തിടെ അസമിൽ രോഗിയുടെ ബന്ധുക്കൾ ചേർന്ന് ഡോക്ടറെ ആക്രമിച്ചതിന്റെ വാർത്ത വന്നു ദിവസങ്ങൾക്കകം തന്നെ, തൃശൂർ മെഡിക്കൽ കോളേജിലും സമാന സ്വഭാവമുള്ള സംഭവങ്ങൾ അരങ്ങേറിയത് കേരളത്തിലെയും അവസ്ഥ മറ്റൊന്നല്ല എന്ന് വ്യക്തമാക്കുന്നു.
ആരോഗ്യ പ്രവർത്തകർക്കെതിരെ വസ്തുതകൾ മനസ്സിലാക്കാതെയുള്ള പൊതുജനത്തിന്റെ അക്രമങ്ങൾ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല എന്നതും കുറ്റവാളികൾ എന്നും ശരിയായ നിയമനടപടികൾക്ക് വിധേയരാകുന്നില്ലെന്നതും വളരെ വേദനാജനകമാണ്. ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ചു കൊണ്ട് കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ സംഘടനയായ മെഡിവിങ്സ് കേരള ഇന്നലെ 'ബ്ലാക്ക് ബാഡ്ജ് ഡേ' ആയി ആചരിച്ചു. കേരളമൊട്ടാകെയും, കേരളത്തിന് പുറത്തും വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മെഡിക്കൽ പ്രൊഫഷണലുകൾ പ്രതിഷേധത്തിൽ അണിചേർന്നു. ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവർക്ക് സംഘടന നിവേദനം സമർപ്പിച്ചു.
إرسال تعليق