എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് ഇന്റർനെറ്റ് സംവിധാനം ഉറപ്പാക്കാൻ സമിതി രൂപീകരിച്ചു
തിരു.: എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് ഇന്റർനെറ്റ് സംവിധാനം ഉറപ്പാക്കാൻ സമിതി രൂപീകരിച്ചു. ഐടി പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
വകുപ്പ് സെക്രട്ടറിമാരും ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും സമിതിയിൽ അംഗങ്ങളാണ്. സമിതി നാല് ദിവസത്തിനകം പ്രവർത്തന രൂപരേഖ തയാറാക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
എവിടെയെല്ലാമാണ് കുട്ടികൾ വേണ്ടത്ര ഇന്റർനെറ്റ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതെന്നും, ഇന്റർനെറ്റ് സൗകര്യമില്ലായ്മ, റേഞ്ച് ഇല്ലാത്ത പ്രശ്നം എന്നിവ എങ്ങനെ പരിഹരിക്കാമെന്നതും സമിതി വിശദമായി പരിശോധിക്കും. പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി തയാറാക്കും. മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ 15 ഇന്റർനെറ്റ് സർവീസ് ദാതാക്കളാണ് പങ്കെടുത്തത്.
إرسال تعليق