തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യവുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി രാജന്‍ പി.ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകനാണ് ഉണ്ണി രാജന്‍ പി.ദേവ്. പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസാണ് കേസെടുത്തത്.
ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലും വഴക്കുകള്‍ പതിവായിരുന്നു. പ്രിയങ്കയുടെ അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.
ഭര്‍തൃവീട്ടില്‍ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞു പ്രിയങ്ക കരഞ്ഞുകൊണ്ടു സഹോദരന്‍ വിഷ്ണുവിനെ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്നു കുടുംബം പ്രിയങ്കയെ കൂട്ടിക്കൊണ്ടു പോന്നു. പ്രിയങ്കയുടെ മുതുകില്‍ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു.
Info Media News വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2019 നവംബര്‍ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. വിവാഹത്തിനു മുന്‍പ് പ്രിയങ്ക തൊടുപുഴയില്‍ സ്വകാര്യ സ്‌കൂളില്‍ നീന്തല്‍ അധ്യാപികയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉണ്ണിയെ ചോദ്യം ചെയ്യുകയാണ്.
Read More : Click Here
Source:Thirdeyenews
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ