N 95 മാസ്ക് ഒറ്റത്തവണ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി ; കൂടുതല്‍ തവണ ഉപയോഗിക്കാനുള്ള ശാസ്ത്രീയ രീതിയും വിശദീകരിച്ചു
തിരു.: എന്‍ 95 മാസ്ക് ഒറ്റത്തവണ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വില കണക്കിലെടുത്ത് കൂടുതല്‍ തവണ എന്‍ 95 മാസ്ക് ഉപയോഗിക്കുന്നതിനുള്ള ശാസ്ത്രീയമായ രീതി എയിംസ് പുറത്ത് വിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ച് 5 എന്‍ 95 മാസ്ക് ഒന്നിച്ചു വാങ്ങിയാല്‍ നല്ലതെന്ന് എയിംസ് പഠനം പറയുന്നു. ഒരു തവണത്തെ ഉപയോഗത്തിന് ശേഷം മാസ്ക് മലിനമായില്ലെങ്കില്‍ ആ മാസ്ക് ഒരു പേപ്പര്‍ കവറില്‍ സൂക്ഷിക്കണം. മറ്റ് നാല് മാസ്ക് കൂടി ഉപയോഗിച്ച് ഇതേ പോലെ സൂക്ഷിച്ച ശേഷം ആറാം ദിവസം ആദ്യം ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കാം. ഈ വിധം പരമാവധി മൂന്ന് തവണ ഒരു മാസ്ക് ഉപയോഗിക്കാം. അതില്‍ കൂടുതല്‍ തവണയോ, തുടര്‍ച്ചയായോ എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. സര്‍ജിക്കല്‍ മാസ്ക് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയെ സര്‍ജിക്കല്‍ മാസ്ക് ഉപയോഗിക്കാവൂ. തുണി മാസ്കുകള്‍ നന്നായി കഴുകി ഉണക്കി വേണം ഉപയോഗിക്കാന്‍.
മാസ്ക് ഉപയോഗവും ബ്ലാക്ക് ഫഗസ് ബാധയുമായി ബന്ധപ്പെടുത്തി അശാസ്ത്രീയ പ്രചാരണമാണെന്നും അത് വാസ്തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more about black fungus

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ