ശബരിമലയില്‍ പ്രതിദിനം 2000 പേര്‍ക്ക് ദര്‍ശനാനുമതി


ശബരിമല: ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. പ്രതിദിന തീർത്ഥാടകരുടെ എണ്ണം 1000ൽ നിന്ന് 2000 ആക്കി ഉയർത്താനുള്ള തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. നാളെ മുതൽ ബുക്കിങ് ആരംഭിക്കും.

ശനി, ഞായർ ദിവസങ്ങളിൽ ദർശനം നടത്താവുന്ന തീർഥാടകരുടെ എണ്ണം 3000 ആയും വർദ്ധിപ്പിച്ചു. നേരത്തെ ഇത് 2000 ആയിരുന്നു.

തീർത്ഥാടകർ കുറഞ്ഞതിനാൽ വരുമാനത്തിലുണ്ടായ കുറവ് ചൂണ്ടിക്കാണിച്ച് തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയും ഇക്കാര്യം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.

      അതേസമയം, ശബരിമലയിൽ ഡ്യൂട്ടിക്കുള്ള കൂടുതൽ ഉദ്യോഗസ്ഥർക്കടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പിന് എതിരഭിപ്രായമുണ്ടായിരുന്നു.

       കൂടാതെ, ആചാരാനുഷ്ഠാന പ്രസക്തിയുള്ള കരിമല, ശബരിപീഠം, ശരംകുത്തിയാൽ എന്നിവിടങ്ങളിലേക്ക് പ്രവേശനം നൽകാത്തതിൽ വിവിധ സംഘടകൾ പ്രതിഷേധത്തിലാണ്. കേവലം വരുമാനത്തിൽ മാത്രമാണ് സർക്കാരിൻ്റെയും ദേവസ്വം ബോർഡിന്റെയും കണ്ണെന്നും ആക്ഷേപമുണ്ട്.


Post a Comment

വളരെ പുതിയ വളരെ പഴയ