ക്രിസ്തുമസ് സൗജന്യ കിറ്റ് വിതരണം



തിരു.: റേഷന്‍കടകള്‍ വഴി ഈ മാസം മൂന്നു മുതല്‍ സൗജന്യ ക്രിസ്തുമസ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. 11 ഇനങ്ങളുണ്ടാകും. കടല, പഞ്ചസാര, ചെറുപയര്‍, ഉഴുന്ന് 500 ഗ്രാം വീതം, നുറുക്ക് ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, മുളക് പൊടി, തുവരപ്പരിപ്പ്, തേയില 250 ഗ്രാം വീതം, ഖദര്‍ മാസ്‌ക് 2 എണ്ണം, തുണി സഞ്ചി ഒന്ന് എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഓണത്തിന് 11 ഇനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തിരുന്നു.

അതേസമയം, ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ചാക്കി. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയില്‍ റേഷന്‍ വിതരണവും ഡിസംബർ അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സിവില്‍ സപ്ളൈസ് ഡയറക്ടര്‍ അറിയിച്ചു.


Post a Comment

വളരെ പുതിയ വളരെ പഴയ