തിരു.: കേന്ദ്ര പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. ഇന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയും സ്വകാര്യ മേഖലയിലുള്ളവരെയും സ്വയം തൊഴില്‍ ചെയ്യുന്നവരെയും പണിമുടക്കിക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. നഷ്ടക്കണക്കുകൾ മാത്രമുള്ള കെഎസ്‌ആര്‍ടിസിയും ഇന്ന് സര്‍വീസ് നടത്തില്ല. എന്നാൽ, ട്രെയിൻ സര്‍വീസുകള്‍ ഉണ്ടായിരിക്കും.
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റി വച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്നത്തെ എംപിഎഡ് പരീക്ഷ നാളെ നടത്തും. കുസാറ്റ് ഇന്നും ഡിസംബര്‍ 7നും നടത്താനിരുന്ന പരീക്ഷകള്‍ ഡിസംബര്‍ 30, 31 തീയതികളിലേക്കു മാറ്റി.
അതേ സമയം, തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളിൽ പണിമുടക്ക് ഉണ്ടാകില്ല. അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് പറയുന്നതെങ്കിലും, കേരളത്തിൽ ഹർത്താൽ തന്നെയായിരിക്കും ഫലം.
രാജ്യമൊട്ടാകെയാണ് പണിമുടക്കങ്കിലും കേരളത്തിൽ മാത്രമേ പ്രതിഫലിക്കൂ. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനങ്ങളെ, പണിമുടക്കിന്റെ പേരിൽ വീട്ടിലിരുത്തുന്ന ഇത്തരം സമരപരിപാടികളോട് ജനങ്ങൾക്ക് തീരെ താൽപര്യമില്ലെങ്കിലും, അനുഭവിക്കാതെ തരമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ