തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു: നാഷണലിസ്റ്റ് കേരള കോൺഗ്രസ്



കൊച്ചി: എൽഡിഎഫിന് ലഭിക്കാൻ സാദ്ധ്യതയില്ലാത്ത വോട്ടർമാരുടെ വോട്ടുകൾ, ആശാ വർക്കർമാർ, കുടുംബശ്രീക്കാർ, അടുത്ത കാലത്ത് ഉദയം കൊണ്ട ഡിവൈഎഫ്ഐ ഹെൽത്ത് സൂപ്രവൈസറന്മാർ (കോവിഡ് 19 പ്രമാണിച്ച് സൃഷ്ടിച്ച പ്രത്യേക വിഭാഗം ) എന്നിവർ ചേർന്ന്, വോട്ടർമാരെ ക്വോറൻ്റയിൻ നിശ്ചയിച്ച് തപാൽ വോട്ടാക്കി എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാനുള്ള കുതന്ത്രം അണിയറയിൽ നടക്കുന്നതായി എൻഡിഏ സംസ്ഥാന സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആരോപിച്ചു.

       ഇത്തരം തപാൽ വോട്ടുകൾ പോസ്റ്റോഫീസിൽ നിന്നോ മെസഞ്ചറിൽ നിന്നോ ശേഖരിച്ച് അവരുടേതാക്കി അയക്കാനുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഒരു ബൂത്തിൽ ഒന്നു മുതൽ 100 വരെ വോട്ടുകൾ ഇങ്ങനെ സംഘടിപ്പിച്ചാൽ വിജയമുറപ്പിക്കാം എന്നതാണ് എൽഡിഎഫ് മാനേജ്മെൻ്റ് തന്ത്രം.

      കോവിഡ് വന്നു പോയവരേയും, നിലവിലുള്ളവരേയും എൽഡിഎഫ് നിരീക്ഷിച്ച് പോലീസ് സഹായത്തോടെയാണിങ്ങനെ ചെയ്യുന്നതിന് അണിയറ ശ്രമം നടക്കുന്നത്. കൂടാതെ ഇലക്ഷൻ ഡ്യൂട്ടിക്കായി, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരെയും അദ്ധ്യാപക, അദ്ധ്യാപകേതര വിഭാഗങ്ങളെയും നിശ്ചയിക്കും. അതോടെ അവരുടെ വോട്ടുകളും തപാൽ വോട്ടാക്കി മാറ്റപ്പെടും മൂന്നു ഘട്ടത്തിലേയും വോട്ടെടുപ്പ് ആരംഭിക്കുന്ന ദിവസം പലർക്കും ഡ്യൂട്ടിയുണ്ടാവില്ല. പക്ഷെ ബൂത്തിൽ ചെന്നാൽ വോട്ടു ചെയ്യാൻ കഴിയില്ല. തപാൽ വോട്ടെന്ന് പ്രിസൈഡിങ്ങ് ഓഫീസറുടെ ലിസ്റ്റിൽ ഉണ്ടാകും. ഇങ്ങനെയൊരു പദ്ധതിയാണ് എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. കോവിഡ് 19 മഹാമാരി ജാഗ്രത കൊണ്ട് അതിജീവിക്കാം. പക്ഷെ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ കാണിക്കുന്ന ഈ അത്യാചാരത്തിൻ്റെ ദുരിതം അഞ്ച് വർഷക്കാലം വീണ്ടും നമ്മൾ അനുഭവിക്കേണ്ടി വരും. എൽഡിഎഫ് വിജയിക്കാൻ ഏതറ്റവും ഏതു വഴിയും പോവും എന്നതിൽ സംശയമില്ല.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തി നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് കത്ത് നൽകിയിട്ടുണ്ട്.



Post a Comment

വളരെ പുതിയ വളരെ പഴയ