ശബരിമല ദർശനസമയം കൂട്ടി
ശബരിമല : ശബരിമല ക്ഷേത്രനട കൂടുതൽ സമയം തുറക്കും. വെള്ളിയാഴ്ച മുതൽ പടിപൂജ ആരംഭിച്ച സാഹചര്യത്തിലാണ് ദർശനസമയം ഒരു മണിക്കൂർ കൂട്ടിയത്. രാത്രി 11-നേ ഇനി മുതൽ നട അടയ്ക്കൂ. പടിപൂജ നടക്കുന്നതിനാൽ ദർശനസമയം കുറയുന്നത് പരിഹരിക്കാനാണിത്. മകരവിളക്കു വരെയും പടിപൂജ തുടരും. അതേസമയം, മകരവിളക്കിനു മുമ്പ് നാല്, അഞ്ച്, ആറ് തീയതികളിൽ മാത്രമേ ഉദയാസ്തമയപൂജ ഉണ്ടാകൂ.
ബാക്കിയുള്ളത് ജനുവരി 15-നു ശേഷമേയുണ്ടാകൂയെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുനിൽകുമാർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ