പോലീസിന്റെ വീഴ്ചകള്‍ സമ്മതിച്ച് കോടിയേരി; ആഭ്യന്തര വകുപ്പില്‍ പാര്‍ട്ടി ഇടപെടലുണ്ടാകും.

പോലീസിന്റെ വീഴ്ചകള്‍ സമ്മതിച്ച് കോടിയേരി; ആഭ്യന്തര വകുപ്പില്‍ പാര്‍ട്ടി ഇടപെടലുണ്ടാകും.
കുമളി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പോലീസിന്റെ വീഴ്ച സമ്മതിച്ച് കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പില്‍ പാര്‍ട്ടി ഇടപെടും. പോലീസ് വിഷയത്തില്‍ മുഖ്യമന്ത്രിയുമായി പാര്‍ട്ടി ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ചർച്ചകളില്‍ മറുപടി പറയവേയാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.           
       സിപിഐയ്‌ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
കടുത്ത വിമര്‍ശനമാണ് പോലീസിനെതിരെ സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. പലപ്പോഴും സര്‍ക്കാരിന്റെ ശോഭ കെടുത്താന്‍ പോലീസിന്റെ പ്രവര്‍ത്തനം കാരണമാവുന്നുവെന്ന വിമര്‍ശനം സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചു. ഒരു സംഘം തന്നെ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്നും ആരോപണം ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് കോടിയേരി ബാലകൃഷ്ണന്‍ ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നുണ്ടെന്ന് സമ്മേളന പ്രതിനിധികളോട് സമ്മതിച്ചത്.
വിഷയത്തില്‍ പാര്‍ട്ടി ഇടപെടുമെന്ന് കോടിയേരി വ്യക്തമാക്കി. പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.
      സിപിഐക്കെതിരെയും സമ്മേളനത്തില്‍ വലിയ വിമര്‍ശനമുയര്‍ന്നു. സിപിഐക്ക് ബിജെപിയുടെ സ്വരമാണെന്ന് ചിലര്‍ ആരോപിച്ചു. സിപിഐ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രവര്‍ത്തനത്തിലും വിമര്‍ശനമുയര്‍ന്നു. ഹൈറേഞ്ച് മേഖലയില്‍ ലൈഫ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സിപിഐ വകുപ്പുകള്‍ കടുത്ത നിസ്സഹകരണം തുടരുകയാണ്. വനം വകുപ്പിന്റെ പ്രവര്‍ത്തനവും ജനജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് വിമര്‍ശനമുയര്‍ന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതലും മൃഗങ്ങളുമായി ഇടപെടുന്നതിനാലാണ് അവര്‍ക്ക് മനുഷ്യരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാവാത്തതെന്നായിരുന്നു കോടിയേരിയുടെ മറുപടി. എസ്. രാജേന്ദ്രനെതിരെ നടപടി എടുക്കാന്‍ വൈകിയെന്നും സമ്മേളനത്തില്‍ വിര്‍ശനമുയര്‍ന്നു. സമ്മേളനങ്ങള്‍ നടക്കുന്ന കാലയളവായതിനാലാണ് നടപടി വൈകുന്നതെന്നായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇതിന് നല്‍കിയ മറുപടി. സംസ്ഥാന മന്ത്രിമാരുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. 

Post a Comment

വളരെ പുതിയ വളരെ പഴയ