അഡ്വക്കേറ്റ് ക്ലാർക്കുമാരുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; പി. ജെ. ജോസഫ്.

അഡ്വക്കേറ്റ് ക്ലാർക്കുമാരുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; പി. ജെ. ജോസഫ്
തൊടുപുഴ : കേരള അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പി. ജെ. ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അഡ്വക്കേറ്റ് ക്ലാർക്കുമാരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സർക്കാരിലെത്തിക്കാൻ നിയമസഭയിൽ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി. ശ്രീകുമാർ അദ്ധ്യക്ഷനായി.
കോടതിയിലെ നടപടിക്രമങ്ങൾ ഏറ്റവും കൂടുതൽ അറിയാവുന്നവരെന്ന നിലയിൽ ജുഡീഷ്യറിയിൽ അഭിഭാഷക ക്ലാർക്കുമാരുടെ ഇടപെടൽ നിർണ്ണായകമാണെന്നും കോടതി പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ സെഷൻസ് ജഡ്ജി പി. എസ്. ശശികുമാർ പറഞ്ഞു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റ് വിതരണം തൊടുപുഴ നഗരസഭാദ്ധ്യക്ഷൻ സനീഷ് ജോർജ് നിർവഹിച്ചു.
         തൊടുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസ് മാത്യു, കെ.എ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റെ് പി. രാജ്‌മോഹൻ, കെ.സി.ജെ.എസ്.ഒ. ജില്ലാ സെക്രട്ടറി അബ്ദുൾ റഹ്മാൻ പുഴക്കര, കെ.സി.ജെ.എസ്.എ. ജില്ലാ പ്രസിഡന്റ് എം. എ. ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. ശശിധരൻ, കെ. എം. സാബു തുടങ്ങിയവർ സംസാരിച്ചു.
          

Post a Comment

വളരെ പുതിയ വളരെ പഴയ